വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറപിതാവിന്‍റെ തിരുനാള്‍

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറപിതാവിന്‍റെ തിരുനാള്‍ മാന്നാനം സെന്‍റ് ജോസഫ്സ് ആശ്രമദൈവാലയത്തില്‍ 2025 ഡിസംബര്‍ 26 വെള്ളി2025 ഡിസംബര്‍ 26 വെള്ളി മുതല്‍ 2026 ജനുവരി 3 ശനി വരെമുതല്‍ 2026 ജനുവരി 3 ശനി വരെ ഭക്തിനിര്‍ഭരമായ, അനുഗ്രഹദായകമായ തിരുക്കര്‍മ്മങ്ങളോടെ ആഘോഷിക്കുന്നു. 

പത്തൊന്‍പതാം നൂറ്റാണ്ട് മനുഷ്യകുലത്തിന് സമ്മാനിച്ച നക്ഷത്രശോഭയുള്ള വിശുദ്ധന്‍, ദൈവത്തിന്‍റെ കയ്യൊപ്പുള്ള പുണ്യാത്മാവായ വിശുദ്ധ ചാവറപിതാവിന്‍റെ തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം മാന്നാനം ആശ്രമദൈവാലയത്തിലേക്ക്
സ്വാഗതം ചെയ്യുന്നു.

View Detailed Notice

പിടിയരി ഊണ് : ദരിദ്രരെയും അഗതികളെയും സംരക്ഷിക്കുവാനും അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് നടത്തുവാനും യത്നിച്ച വിശുദ്ധ ചാവറപിതാവിൻ്റെ സ്മരണയിൽ മാന്നാനം ആശ്രമദൈവാലത്തിൽ എല്ലാ ശനിയാഴ്ചയും രാവിലെ 11 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ശേഷം പിടിയരി ഊണ് നടത്തിവരുന്നു.

ദരിദ്രരെയും അഗതികളെയും സംരക്ഷിക്കുവാനും അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് നടത്തുവാനും യത്നിച്ച വിശുദ്ധ ചാവറപിതാവിൻ്റെ സ്മരണയിൽ മാന്നാനം ആശ്രമദൈവാലത്തിൽ എല്ലാ ശനിയാഴ്ചയും രാവിലെ 11 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ശേഷം പിടിയരി ഊണ് നടത്തിവരുന്നു.

മാന്നാനം ആശ്രമദൈവാലയാങ്കണത്തിൽ സി എം ഐ സ്ഥാപകപിതാക്കന്മാരുടെ സമരണാർത്ഥം തയ്യാറാക്കിയ സ്‌മൃതിമണ്ഡപം സി എം ഐ സഭ പ്രിയോർ ജനറൽ റവ ഡോ തോമസ് ചാത്തംപറമ്പിൽ, വിശുദ്ധ ചാവറപിതാവിന്റെ നാമകരണ വാർഷികദിനമായ നവംബർ 23 നു ആശീർവദിച്ചു

സി എം ഐ സഭാസ്ഥാപന ദ്വിശതാബ്‌ദിയുടെ ദശവത്സര ജൂബിലി ഉദ്ഘാടനം മാന്നാനം ആശ്രമദൈവാലയത്തിൽ വച്ച് സി എം ഐ സഭയുടെ പ്രിയോർ ജനറൽ റവ ഡോ തോമസ് ചാത്തമ്പറമ്പിൽ, സഭാസ്ഥാപനത്തിൻ്റെ191 ആം വാർഷികദിനമായ മെയ് 11 നു നിർവഹിച്ചു