Online Payment

Testimonials

എൻ്റെ സഹോദരിക്ക് ബി.പി.കൂടി നടക്കുവാൻ പോലും പറ്റാതെ ഡൽഹിയിൽ നിന്നും നാട്ടിൽ കൊണ്ടുവന്നു, വിദഗ്ധ പരിശോധനയിൽ തലച്ചോറിന് നടുവിലായി ഒരു മുഴപോലെ കാണപ്പെട്ടു. ഞങ്ങൾ കുടുംബമൊന്നുചേർന്നു വിശുദ്ധചാ വറപിതാവിൻറ്റെ മാദ്ധ്യസ്ഥസഹായം അപേക്ഷിക്കുകയും അനുഗ്രഹം സാക്ഷ്യപ്പെടുത്താമെന്നും നേർന്നു. പിന്നീട് നടത്തിയ സ്കാനിങ്ങിൽ തലച്ചോറിലെ മുഴ അവിടെ കാണപ്പെട്ടില്ല. ഇത് പ്രാർത്ഥനയുടെ ഫലമായി വിശുദ്ധ ചാവറപിതാവിൻ്റെ മാദ്ധ്യസ്ഥതയിൽ ദൈവം നൽകിയ അനുഗ്രഹമെന്നു വിശ്വസിച്ചു നന്ദി പറയുന്നു ഡേയ്സിമോൾ പി.ഡി. ഗാന്ധിനഗർ.

വിവാഹം കഴിഞ്ഞു എട്ടു വർഷങ്ങൾക്കിടയിൽ നാല് പ്രാവശ്യം അബോർഷൻ നടന്നതിനാൽ കുഞ്ഞുങ്ങളില്ലാതെ വളരെ സങ്കടപെട്ടിരുന്ന ഞങ്ങൾ വിശുദ്ധ ചാവറപിതാവിന്റെ മധ്യസ്തം പ്രാർത്ഥിച്ചു മാന്നാനത്തു കബറിടത്തിൽ വരികയും അനുഗ്രഹം ലാഭിച്ചാൽ സാക്ഷ്യം നൽകാമെന്നും നേർന്നു പ്രാർത്ഥിച്ചു.വിശുദ്ധ ചാവറപിതാവിന്റെ മാദ്ധ്യസ്ഥസഹായത്താൽ ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചു.കുഞ്ഞിന് കുര്യാക്കോസ് എന്ന പേരും നൽകി. നന്ദി അറിയിക്കുന്നു ഷിജോൺ മുണ്ടൂർ

വിട്ടുമാറാത്ത കഠിനമായ കാൽമുട്ടുവേദനകാരണം വിശുദ്ധാചാവറപിതാവിന്റെ തിരുനാൾ തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുവാൻ സാധിക്കാതെ വീട്ടിലിരുന്നു തത്സമയസംപ്രേഷണം കണ്ടു ചാവറപിതാവിന്റെ മാദ്ധ്യ സ്ഥ സഹായം പ്രാര്ഥിച്ചതിന്റെ ഫലമാ യി നാലു മാസമായി അലട്ടിക്കൊണ്ടിരുന്ന മുട്ടുവേദന പൂർണ്ണമായും മാറിയതിനു കോടാനുകോടി നന്ദി അറിയിക്കുന്നു . മോളികുട്ടി ജോൺ ചങ്ങനാശേരി.

വിശുദ്ധ ചാവറപിതാവിൻ്റെ മധ്യസ്ഥതയാൽ ലഭിച്ച വലിയ അനുഗ്രഹത്തിന് നന്ദി സാക്ഷ്യപ്പെടുത്താനാണ് ഇതെഴുതുന്നത് . പേസ്‌മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന എന്റെ അമ്മയ്ക്ക് വയറ്റിലെ അസ്വസ്‌തതകൾക്കു ചികിത്സ തേടിയപ്പോൾ വന്കുടലിനുള്ളിൽ രണ്ടു പോളിപ്സ് ഉള്ളതായി കണ്ടെത്തി .അതിൽ ഒന്ന് വലുപ്പം കൂടിയതായിരുന്നതുകൊണ്ടു കൊളനോസ്‌കോപ്പിയിലൂടെ നീക്കാൻ സാധിക്കില്ല ഓപ്പറേഷൻ വേണമെന്ന് ഡോക്ടർസ് പറഞ്ഞു.എന്നാൽ ഓപ്പറേഷന്റ്റെ കോമ്പ്ലിക്കേഷൻസ് അറിഞ്ഞപ്പോൾ അമ്മയ്ക്ക് ഓപ്പറേഷൻ കൂടാതെ കോളനോസ്കോപി വഴി തന്നെ പൊലിപ്സ് നീക്കാൻ കഴിയണമേ എന്ന് ഞങ്ങൾ വിശുദ്ധ ചാവറപിതാവിന്റെ മാദ്ധ്യസ്ഥതയിൽ പ്രാർത്ഥിക്കുവാൻ തുടങ്ങി. ക ബ്റിട ത്തിൽ വന്നു കരഞ്ഞു അമ്മയ്ക്കുവേണ്ടി മാദ്ധ്യസ്തം പ്രാർത്ഥിച്ചതിന്റെ ഫലമായി രണ്ടു പോളി പ്‌സും കോളനോസ്കോപി വഴി തന്നെ നീക്കാൻ കഴിഞ്ഞു. സർജറി വേണ്ടി വന്നില്ല. ഇത് വിശുദ്ധ ചവറപിതാവുവഴി ദൈവം നൽകിയ വലിയ അനുഗ്രഹമെന്നു വിശ്വസിച്ചു നന്ദി പറയുന്നു സീന അനുപ് അമലഗിരി .

;ചികിത്സയുടെ ഭാഗമായി മേജർ സർജറി ആവശ്യമായിവന്ന സഹോദരിയുടെ ഓപ്പറേഷൻ വിശുദ്ധ ചാവറപിതാവിന്റെ മധ്യസ്തതയാൽ വിജയകരമായതിനു നന്ദി പറയുന്നു വത്സമ്മ സണ്ണി കാണക്കാരി .

വിശുദ്ധ ചാവറപിതാവിന്റെ മധ്യസ്തസഹായത്താൽ ആദ്യ ചാൻസിൽ തന്നെ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സ് ആയതിനു നന്ദി പറയുന്നു ബിനി അമ്മഞ്ചേരി

വിശുദ്ധ ചാവറ പിതാവിന്റെ നൊവേനയിലും വിശുദ്ധ കുർബാനയിലും സംബന്ധിച്ചു പ്രതിച്ചതിന്റെ ഫലമായി ടി .സി.സ് . എഴുത്തുപരീക്ഷ പാസ് ആയതിനു നന്ദി പറയുന്നു അനീറ്റ ജോസ് അളനാട്

വിശുദ്ധ ചാവറപിതാവിന്റെ മധ്യസ്ഥതയാൽ സന്താനഭാഗ്യം ലഭിച്ചതിനു നന്ദി പറയുന്നു . ഷാജി ഏറ്റുമാനൂർ .

വിശുദ്ധ ചാവറപിതാവിന്റെ നോവനയിലും വിശുദ്ധ കുർബാനയിലും സംബന്ധിച്ചു പ്രാർത്ഥിച്ചതിന്റെ ഫലമായി പരീക്ഷയിൽ ഉന്നത വിജയം ലഭിച്ചതിനു നന്ദി അറിയിക്കുന്നു ബിബിൻ സാബു അതിരമ്പുഴ

കുടുംബനാഥനെതിരായി അകാരണമായി ഉണ്ടായ കേസ് മാറിപ്പോകുന്നതിനായി വിശുദ്ധ ചാവറപിതാവിന്റെ മധ്യസ്തം നിരന്തരം പ്രാര്ഥിച്ചതിന്റെ ഫലമായി അനുഗ്രഹം ലഭിച്ചതിനു നന്ദി. അമേയ മേരി വാരിശ്ശേരി .

വിശുദ്ധ ചാവറ പിതാവിന്റെ മദ്ധ്യസ്ഥ മധ്യസ്ഥപ്രാർത്ഥന എല്ലാദിവസവും ചൊല്ലി പ്രാര്ഥിച്ചതിന്റെ ഫലമായി എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന വിജയം ലഭിച്ചതിനു നന്ദി അറിയിക്കുന്നു ദീപു സിറിൾ മുട്ടം

വിശുദ്ധ ചാവറ പിതാവിൻ്റെ നൊവേന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി മകന്റെ വീസ തടസം മാറിയതിനു നന്ദി പറയുന്നു. കുഞ്ഞുമോൾ ആർപ്പൂക്കര

വിശുദ്ധ കുര്യാക്കോസ് ഏലിയാസച്ചൻറെ മാധ്യസ്ഥ സഹായത്താൽ യു.കെ.എംബസ്സിയിൽ നിന്നും ലഭിക്കേണ്ടിയിരുന്ന ഒരു ഡോക്യുമെന്റ് വളരെ വേഗത്തിൽ ലഭിച്ചതിനു നന്ദി . ജിതിൻ ബെന്നി ഏറ്റുമാന്നൂർ

എന്റെ മകളുടെ വിവാഹം കഴിഞ്ഞു ഒൻപതു വർഷമായിട്ടും മക്കളില്ലാതിരുന്നതിനാൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസച്ചൻറെ മാധ്യസ്ഥ സഹായം അപേക്ഷിച്ചു കബറിടത്തിൽ ഓരോ മണിക്കൂർ വീതം ഒരു മാസം ഇരുന്നുപ്രാർത്ഥിച്ചതിന്റെ ഫലമായി സന്താനഭാഗ്യം ലഭിച്ചതിനു നന്ദി. വത്സമ്മ ജോർജ് മാന്നാനം

വിശുദ്ധ ചാവറ പിതാവിന്റെ മദ്ധ്യസ്ഥസഹായത്താൽ ജർമ്മനിയിൽ നല്ല യൂണിവേഴ്സിറ്റിയിൽ ആഗ്രഹിച്ച കോഴ്‌സിനു അഡ്മിഷൻ ലഭിച്ചതിനു നന്ദി അറിയിക്കുന്നു. ഡെന്നിസ് മാത്യു അതിരമ്പുഴ.

ജർമ്മൻ ബി റ്റു.പരീക്ഷയിൽ വിജയിക്കുന്നതിനായി ഒരു മാസം അടുപ്പിച്ചു വിശുദ്ധ ചാവറ പിതാവിൻ്റെ നൊവേന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി പിന്നീട് നടന്ന പരീക്ഷയിൽ ഉയർന്ന വിജയം ലഭിച്ചു . മധ്യസ്ഥസഹായത്തിനു നന്ദി പറയുന്നു . സംഗീത ജോസ് മാഞ്ഞൂർ.

വിശുദ്ധ ചാവറ പിതാവിൻ്റെ മധ്യസ്ഥതയാൽ OET പരീക്ഷ പാസ് ആയതിനും യു .കെ. യിൽ ജോലി ലഭിച്ചതിനും നന്ദി അറിയിക്കുന്നു ആഷ്‌ലി സക്കറിയ മാന്നാനം

വിശുദ്ധ ചാവറ പിതാവിൻ്റെ മധ്യസ്ഥ സഹായത്താൽ സി .ടി .ടി .സി .,ഡി. എഡ് .പരീക്ഷകൾ പാസ്സായതിനും നല്ല ജോലി ലഭിച്ചതിനും നന്ദി പറയുന്നു . (ജോസ്മിമോൾ , വെള്ളാശ്ശേരി )

നടക്കുവാൻ പ്രായമായിട്ടും ശരിയായി നടക്കുവാൻ കഴിയാതിരുന്ന കുഞ്ഞിൻറെ ഇടുപ്പെല്ലിലെ ബോൾ ശരിയാക്കുന്നതിന് ബെൽറ്റ് ഇട്ടിട്ടും ശരിയായി നടക്കാൻ സാധിക്കാത്തതിനാൽ വിശുദ്ധ ചാവറപിതാവിന്റെ മാദ്ധ്യസ്ഥം പ്രാര്ഥിച്ചതിന്റ്റെ ഫലമായി കുഞ്ഞു ശരിയായി നടക്കുവാൻ തുടങ്ങിയതിനു നന്ദി പറയുന്നു ..(എം.എ സ്.ബാബു മുണ്ടക്കയം)  
   
   
 

 

 

അനുഗ്രഹത്തിൻ്റെ നാൾവഴികൾ. Nov-2019

 

 

 

അനുഗ്രഹത്തിൻ്റെ നാൾവഴികൾ. Dec-2019

 

 

 

 

 

Jisa Maria, Vennikkulam.
Dear Chavarayacha, through your intercession God Blessed me with a baby. thanks to St. Chavara. thanks a lot.Jisa Maria,Vennikkulam.

 

 

Chavaranatham Feb 2020 (1)

 

 

 

 

 

Chavaranatham March 2020 (1)