വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറപിതാവിന്‍റെ തിരുനാള്‍

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറപിതാവിന്‍റെ തിരുനാള്‍ മാന്നാനം സെന്‍റ് ജോസഫ്സ് ആശ്രമദൈവാലയത്തില്‍ 2025 ഡിസംബര്‍ 26 വെള്ളി2025 ഡിസംബര്‍ 26 വെള്ളി മുതല്‍ 2026 ജനുവരി 3 ശനി വരെമുതല്‍ 2026 ജനുവരി 3 ശനി വരെ ഭക്തിനിര്‍ഭരമായ, അനുഗ്രഹദായകമായ തിരുക്കര്‍മ്മങ്ങളോടെ ആഘോഷിക്കുന്നു. 

പത്തൊന്‍പതാം നൂറ്റാണ്ട് മനുഷ്യകുലത്തിന് സമ്മാനിച്ച നക്ഷത്രശോഭയുള്ള വിശുദ്ധന്‍, ദൈവത്തിന്‍റെ കയ്യൊപ്പുള്ള പുണ്യാത്മാവായ വിശുദ്ധ ചാവറപിതാവിന്‍റെ തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം മാന്നാനം ആശ്രമദൈവാലയത്തിലേക്ക്
സ്വാഗതം ചെയ്യുന്നു.

View Detailed Notice

പുണ്യതാതൻ്റെ പാദാന്തികേ…

ശനിയാഴ്ചകളിലെ വിശുദ്ധ കുർബാനയ്ക്കും വിശുദ്ധ ചാവറപിതാവിൻ്റെ നൊവേനയ്ക്കും ശേഷം വിശുദ്ധ കുര്യാക്കോസ് എലിയാസ് പിതാവിൻ്റെ കബറിടത്തിൽ പ്രാർത്ഥിക്കുന്നവർ

Declaration of the CMI Year of Education

2025 മെയ് 11 മുതൽ 2026 മെയ് 10 വരെയാണ് സി.എം.ഐ.സഭ വിദ്യാഭ്യാസ വർഷമായി ആചരിക്കുന്നത് . അറിവിൻ്റെ വിതരണത്തിലൂടെ സമഗ്ര വ്യക്തിത്വ വികസനം എന്ന ലക്ഷ്യവുമായി പൗരബോധമുള്ള പുതുതലമുറയെ വാർത്തെടുത്തു രാഷ്ട്രനിർമ്മിതിയിൽ സക്രിയമായി പങ്കുകാരാക്കുക എന്നതാണ് ഈ വർഷാചാരണത്തിൻ്റെ ലക്‌ഷ്യം. ഒപ്പം സാമൂഹ്യതിന്മകളായ മദ്യം , മയക്കുമരുന്ന്, ലഹരിക്കച്ചവടം തുടങ്ങിയ മഹാവിപത്തുകൾക്കെതിരെ വിദ്യാർത്ഥികളിൽ ജാഗ്രതാബോധമുണർത്തുവാൻ സർക്കാർ സംവിധാനങ്ങളോടും സന്നദ്ധസഘടനകളോടും ചേർന്നുള്ള പ്രവർത്തനവും ഈ വർഷാചരണത്തിൻ്റെ ഭാഗമായി വിഭാവനം ചെയ്യുന്നു