3rd Mannanam Bible Convention

 

Date: 11/11/19

മാന്നാനം വിശുദ്ധ ചാവറ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദിവ്യകാരുണ്യ ആത്മാഭിഷേക ബൈബിള്‍കണ്‍വന്‍ഷന്‍ നവംബര്‍ 20 മുതല്‍ 24 വരെ

മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപന
വാര്‍ഷികദിനത്തോടനുബന്ധിച്ചും വിശുദ്ധ ചാവറപിതാവിന്റെ സ്വർഗ്ഗപ്രവേശനത്തിന്റെ 150-താം  വര്‍ഷത്തിന്റെ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ നടക്കുന്ന തിരുനാളിനൊരുക്കമായും വിശുദ്ധചാവറപിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന തീര്‍ത്ഥാടനക്രേനദ്രമായ മാന്നാനം ആശ്രമദൈവാലയ ത്തില്‍ 2019 നവംബര്‍ 20 മുതല്‍ 24 വരെ ദിവ്യകാരുണ്യ ആത്മാഭിഷേക ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു.

തിരുസഭാസ്നേഹിയും വചനോപാസകനും, ദിവ്യകാരുണൃഭക്തനും കുടുംബനവീകരണ
പ്രേഷിതനുമായിരുന്ന വിശുദ്ധ ചാവറയച്ചന്റെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ നദ്രമായിരുന്ന മാന്നാനംകുന്നില്‍ ആത്മീയ നവീകരണത്തിനായി ഒരുക്കിയ ബൈബിള്‍ കണ്‍വന്‍ഷന്‍ നയിക്കുന്നത്‌ മക്കിയാട്‌ ബനഡിക്റ്റൈന്‍ ധ്യാനക്രേനദ്രം മുന്‍ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ബഹു.ജോയി ചെമ്പകശ്ശേരിയച്ചന്‍ ആണ്‌. 2019 നവംബര്‍ 20 ബുധനാഴ്ച 4 മണിക്ക്‌ ദിവ്യബലിയെതുടര്‍ന്ന്‌ പത്തനംതിട്ട രൂപത മ്മരെതാന്‍
അഭിവന്ദ്യ സാമുവേല്‍ മാര്‍ ഐറേനിയൂസ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. റവ. ഫാ. സെബാസ്റ്റ്യന്‍ചാമത്തറ, റവ. ഫാ. മാണി പുതിയിടം, റവ. ഫാ. ആന്റണി പുത്തന്‍കളം, റവ. ഫാ. സേവ്യര്‍ പുത്തന്‍കളം, റവ. ഫാ. മാത്യു താന്നിയത്ത്‌ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ദിവ്യബലിയര്‍പ്പിക്കും.കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ രാവിലെ 10 മണിമുതല്‍ കുമ്പസാരവും ഉച്ചകഴിഞ്ഞ്‌ 2 മണിമുതല്‍ 3 മണിവരെ പ്രത്യേകനിയോഗങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും വിടുതല്‍ ശുശ്രുഷയും ഉണ്ടായിരിക്കുന്നതാണ്‌. 3.30 ന ജപമാല, 4 മണിക്ക്‌ ദിവ്യബലി, 515 ന വചനപ്രഘോഷണം, 8 മണിക്ക്‌ ദിവ്യകാരുണ്യആരാധന 9 മണിക്ക്‌ സമാപനം എന്നിങ്ങനെയാണ്‌ ശുശ്രൂഷകളുടെ ക്രമീകരണം. കണ്‍വന്‍ഷന്‍ വിജയത്തി
നായുള്ള ഒരുക്കധ്യാനം നവംബര്‍ 17 ഞായറാഴ്ച ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌  ആശ്രമദൈവാലയത്തില്‍ ഉണ്ടായിരിക്കും. കണ്‍വന്‍ഷന്‍ വിജയത്തിനായി ഒക്ടോബര്‍ 30 മുതല്‍ നടന്നുവരുന്ന ജെറീക്കോപ്രാര്‍ത്ഥന എല്ലാ ദിവസവും ഉച്ചകഴിഞ്ഞ്‌ 2.30 ന ആരംഭിക്കുന്നു.

കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളിലേക്ക്‌ പ്രത്യേകബസ്സ്‌ സര്‍വ്വീസ്‌ ഉണ്ടായിരിക്കും. വിപുലമായ പാര്‍ക്കിംങ്ങ്‌ സാനകര്യം സെന്റ്‌ എം്ഫംസ്‌ സ്‌കൂള്‍ ഗ്രാണ്ടിലും, കെ. ഇ. കോളേജ്‌ഗ്രനണ്ടിലും ക്രമീകരിച്ചിരിക്കുന്നു. കണ്‍വന്‍ഷനെത്തുന്ന രോഗികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്‌. അമ്പതിനായിരം സ്ക്വയര്‍ ഫീറ്റ്‌ വിസ്തീര്‍ണ്ണുള്ള പന്തലിന്റെ പണികള്‍ പുരോഗമിച്ചുവരുന്നു. മാന്നാനം ആശ്രമം പ്രിയോര്‍ റവ. ഫാ. സ്‌കറിയ എതിരേറ്റ്‌ മുഖ്യരക്ഷാധികാരിയായും റവ. ഫാ. മാത്യു താന്നിയത്ത്‌, റവ. ഫാ. ആന്റണി പുത്തന്‍കളം, റവ. ഫാ. റ്റിനീഷ്‌ പിണര്‍കയില്‍, റവ.ഫാ. തോമസ്‌ ചൂളപ്പറമ്പില്‍ എന്നിവര്‍ സഹരക്ഷാധികാരികളായും ലിറ്റര്‍ജി, മദ്ധ്യസ്ഥപ്രാര്‍ത്ഥ
ന, പന്തല്‍, പബ്ളിസിറ്റി, ഫിനാന്‍സ്‌, ലൈറ്റ്‌ ആന്‍ഡ്‌ സൂണ്ട്‌, ഫുഡ്‌ & അക്കൊമഡേഷന്‍, പാര്‍ക്കിംങ്ങ്‌& ഡിസിപ്ളിന്‍ എന്നിങ്ങനെ വിവിധ കമ്മറ്റികള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. ബൈബിള്‍ കണ്‍വന്‍ഷനുവേണ്ടി വിപുലമായ ഒരുക്കങ്ങളാണ്‌ മാന്നാനത്ത്‌ ക്രമീകരിച്ചിരിക്കുന്നത്‌. 20

മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ്‌ 3.15 മുതല്‍ രാരി 9 മണിവരെയാണ്‌ കണ്‍വന്‍ഷന്‍ നടക്കുക.

ഫാ. സ്കറിയ എതിരേറ്റു സി എം ഐ,
പ്രിയോർ, മാന്നാനം ആശ്രമം

Cardinal Visits and Praying at the Tomb

His Beatitude George Cardinal Alencherry, Major Archbishop of the Syro-Malabar Church, Visits and Praying at the Tomb of St. Kuriakose Elias Chavara at St. Joseph’s Monastery church, Mannanam.